പ്രവര്‍ത്തക സംഗമവും കിറ്റ് വിതരണവും

പ്രവര്‍ത്തക സംഗമവും കിറ്റ് വിതരണവും

കോഴിക്കോട്: ശിഹാബ് തങ്ങള്‍ സ്വയം സഹായ സംഘം കേരള ആന്റ് വനിത വിംഗ് പ്രവര്‍ത്തക സംഗമവും 1,500 കുടുംബങ്ങള്‍ക്കുള്ള റംസാന്‍, വിഷു കിറ്റ് വിതരണത്തിന്റേയും ഉദ്ഘാടനം ജില്ലാ സബ് ജഡ്ജി എം.പി ഷൈജല്‍ നിര്‍വഹിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ പി.എം മുസമ്മില്‍ പുതിയറ അധ്യക്ഷത വഹിച്ചു. സൈനബ മുസമ്മില്‍ മുഖ്യാതിഥിയായി. ലോക കേരള സഭാംഗം കബീര്‍ സലാല, സംഘം രക്ഷാധികാരി സാബിറ പൈക്കാട്ട് ,ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.കെ കോയ, സെക്രട്ടറി സാബിറ ചെറുകുളം, ജോ. സെക്രട്ടറി പി.മുഹമ്മദ് ബഷീര്‍, എക്‌സിക്യൂട്ടിവ് ലീഡര്‍ ഹൈറുന്നിസ ഫറോക്ക് സംസാരിച്ചു. സംഘം പ്രസിഡന്റ് ടി.സക്കീല സ്വാഗതവും ട്രഷറര്‍ സാജിത ബേപ്പൂര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *