മാഹി: പന്തോകൂലോത്ത് പരദേവതാ-ഭഗവതി ക്ഷേത്രത്തില്‍ വിഷു ഉത്സവത്തിന് കൊടിയേറി. തേങ്ങ താഴ്ത്തല്‍ കര്‍മത്തിന് ശേഷം 11 മണിക്കാണ് ഉത്സവം കൊടിയേറിയത്. 13ന് വൈകീട്ട് അഞ്ച് മണിക്ക് കാവില്‍ കയറല്‍, തുടര്‍ന്ന് വിളക്ക് വന്ദനവും വെള്ളാട്ടങ്ങളും നടക്കും. 14 ന് ഒന്നാം വിഷു ദിവസം വൈകുന്നേരം അഞ്ചിന് തിരുവുടയാട വരവ്, തുടര്‍ന്ന് കുട വരവ്, രാത്രി 8.30ന് മാണിക്കാം പൊയില്‍ ക്ഷേത്രത്തില്‍ നിന്നും മുതക്കലശം വരവ്, ഭഗവതി വെള്ളാട്ടം. ശേഷംകാഴ്ച്ച വരവ് തുടര്‍ന്ന് പരദേവത വെള്ളാട്ടം. 15ന് പുലര്‍ച്ചെ അഞ്ചിന് ഭഗവതി തിറ, ആറിന് ഭഗവതിയുടെ തിരുമുടി വയ്പ്പ്. 12.30ന് പരദേവത തിറ പുറപ്പാട് തുടര്‍ന്ന് മാണിക്കാം പൊയില്‍ ക്ഷേത്രത്തില്‍ നിന്നും മീത്ത് വരവ്. പരദേവത തിറയാട്ടം. 2.30 ന് പരദേവത തിറയുടെ ദേശാടനം. 16ന് രാവിലെ പരദേവത തിറ ക്ഷേത്രത്തില്‍ തിരിച്ചു കയറല്‍ തുടര്‍ന്ന് നടക്കുന്ന ചക്കപ്പാട്ടോടെ വിഷു ഉത്സവം സമാപിക്കും.