തിരുവനന്തപുരം: ദേശീയ പാര്‍ട്ടി പദവി പിന്‍വലിച്ചത് സാങ്കേതികകാര്യം മാത്രമാണ്. എന്നാല്‍, പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ സംഘടനാ പ്രവര്‍ത്തനത്തിനോ യാതൊരു തടസവുമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പരിഷ്‌കരിച്ച മാനദണ്ഡ പ്രകാരം ദേശീയ പദവി നഷ്ടപ്പെട്ടത്. ഏതെങ്കിലും ഒരു മാനദണ്ഡ പ്രകാരം പദവി നിര്‍ണയിക്കുന്നത് ശരിയല്ല. സാങ്കേതിക കാര്യം മാത്രമാണ്.രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ സംഘടനാ പ്രവര്‍ത്തനത്തിനോ ഒരു തടസവും ഇല്ല. അംഗീകാരം ഇല്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് സി.പി.ഐയെന്ന് കാനം പറഞ്ഞു.
എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കും സിപിഐയെ കൂടാതെ ദേശീയ പദവി നഷ്ടമായിട്ടുണ്ട്. 2014, 2019 വര്‍ഷങ്ങളിലെ സീറ്റ് നില, വോട്ട് ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ബംഗാളിലും സംസ്ഥാനപാര്‍ട്ടി സ്ഥാനം നഷ്ടമായതോടെയാണ് സി.പി.ഐ ദേശീയ പാര്‍ട്ടി അല്ലാതായത്. മണിപ്പൂര്‍, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മാത്രമാണ് നിലവില്‍ സി.പി.ഐക്ക് സംസ്ഥാനപാര്‍ട്ടി പദവിയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം അനുസരിച്ച് നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാനപാര്‍ട്ടി എന്ന പദവിയുണ്ടെങ്കില്‍ ദേശീയപാര്‍ട്ടി സ്ഥാനം ലഭിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാര്‍ട്ടിക്ക് നാല് ലോക്‌സഭാ സീറ്റുകള്‍ക്ക് പുറമേ 4 സംസ്ഥാനങ്ങളില്‍ 6% വോട്ടുകള്‍ ലഭിച്ചാലും ദേശീയ പാര്‍ട്ടിയായി കണക്കാക്കപ്പെടും.