കോഴിക്കോട്: ജീവിതാധിഷ്ഠിത വേതനത്തിനായി ഇന്ത്യയിലെ തൊഴിലാളികളും, കര്‍ഷകരും ഒത്തുചേര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റിനെതിരെ ദേശീയ സമരത്തിന് തയ്യാറെടുക്കുന്നുവെന്ന് എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി മുന്‍ എം.പി അഡ്വ.തമ്പാന്‍ തോമസ് പറഞ്ഞു. എച്ച്.എം.എസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ആദായ നികുതി ഓഫീസ് മുമ്പാകെ നടത്തിയ കൂട്ട ധര്‍ണ്ണയും, മാര്‍ച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ഇന്ത്യയില്‍ പണിയെടുക്കുന്ന 90% തൊഴിലാളികള്‍ക്കും ജീവിതാധിഷ്ഠിത വേതനം ലഭ്യമാകുന്നില്ല. ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുള്ള മിനിമം വേതനം തന്നെ ജീവിതാധിഷ്ഠിത വേതനത്തേക്കാള്‍ കുറവാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും സ്ഥിരസ്വഭാവമുള്ള ജോലി ഉപേക്ഷിക്കുകയും കരാര്‍ തൊഴിലാളി സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തതിലൂടെ ലോകത്തിലെ ഏറ്റവും മോശമായ സേവന വേതന വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കാനും, കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാനും, കോര്‍പ്പറേറ്റുകളുടെ ചൂഷണങ്ങള്‍ അവസാനിപ്പിക്കുവാനും തുടര്‍ച്ചയായ ഒരു പണിമുടക്കാണ് ട്രേഡ് യൂണിയനുകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മെയ് അവസാനത്തോടെ ഇതിനായി തൊഴിലാളി – കര്‍ഷകസംഘങ്ങളുടെയും, ട്രേഡ് യൂണിയനുകളുടെയും സംഗമം ഡല്‍ഹിയില്‍ ചേരുന്നതാണെന്ന് ശ്രീ തമ്പാന്‍ തോമസ് പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ഡേവീസ് വില്ലടത്ത്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ജോഷി, ജി. ഷാനവാസ്, എം.എന്‍. സുരേഷ്, രാഹുല്‍. വി.നായര്‍, മോളി ജോബി, ആന്റോ പോള്‍, പി.ഡി. ലോനപ്പന്‍, കെ.സി. കാര്‍ത്തികേയന്‍, ബിജു ചിറയത്ത്, രാഘവന്‍ മുളങ്ങാടന്‍, തോമസ്സ് ആമ്പക്കാടന്‍ എന്നിവര്‍സംസാരിച്ചു.