കര്‍ണാടക തെരഞ്ഞെടുപ്പ് ബി. ജെ. പി സ്ഥാനാര്‍ഥിപ്പട്ടികയില്‍ അന്തിമതീരുമാനം;  യു. എസ് പ്രൈമറി തെരഞ്ഞെടുപ്പിന് സമാനമായി ചുരുക്കപ്പട്ടിക

കര്‍ണാടക തെരഞ്ഞെടുപ്പ് ബി. ജെ. പി സ്ഥാനാര്‍ഥിപ്പട്ടികയില്‍ അന്തിമതീരുമാനം; യു. എസ് പ്രൈമറി തെരഞ്ഞെടുപ്പിന് സമാനമായി ചുരുക്കപ്പട്ടിക

ന്യൂഡല്‍ഹി:  മെയ് 10 ന് നിയമസഭ തെരഞ്ഞെടുപ്പ് നേരിടാനിരിക്കെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മറ്റ് മുതിര്‍ന്ന ബി. ജെ. പി നേതാക്കളും പങ്കെടുക്കുന്ന യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ അന്തിമതീരുമാനം എടുക്കാനാണ് യോഗം. ആദ്യഘട്ട സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം എട്ടിന് ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ബോര്‍ഡ് അംഗമായ ബി എസ് യെദിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ബി എസ് യെദിയൂരപ്പ ഇന്നലെ ഡല്‍ഹിയില്‍ നിന്ന് ബെംഗളുരുവിലേക്ക് മടങ്ങിയിരുന്നു. അതേസമയം, അന്തിമപ്പട്ടികയില്‍ അമിത് ഷാ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയത്തിന് കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു രീതിയാണ് ഇത്തവണ ബി. ജെ. പി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രൈമറികളുടെ മാതൃകയില്‍ രഹസ്യബാലറ്റിലൂടെയാണ് സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. മാര്‍ച്ച് 31-ന് ഓരോ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആരാകണമെന്നതില്‍ നിരീക്ഷകരും പ്രാദേശിക ഭാരവാഹികളും അടക്കമുള്ളവര്‍ പങ്കെടുത്ത വോട്ടെടുപ്പ് നടന്നിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടിക ഓരോ മണ്ഡലങ്ങളിലും തയ്യാറാക്കി. പിന്നീട് ഏപ്രില്‍ 1,2 തീയതികളില്‍ ബെംഗളുരുവില്‍ നടന്ന ബി. ജെ. പി കോര്‍ കമ്മിറ്റി യോഗത്തില്‍ ഈ ചുരുക്കപ്പട്ടികയിന്‍മേല്‍ ചര്‍ച്ച നടന്നു. അപ്പോഴും 2019-ല്‍ കൂറ് മാറിയെത്തിയ എം. എല്‍. എമാര്‍ക്ക് സീറ്റ് നല്‍കുന്ന കാര്യത്തില്‍ തര്‍ക്കം തുടര്‍ന്നു.

ഓപ്പറേഷന്‍ താമരയ്ക്ക് ചുക്കാന്‍ പിടിച്ച രമേശ് ജര്‍ക്കിഹോളി അടക്കമുള്ളവര്‍ തനിക്കൊപ്പം മറുകണ്ടം ചാടിയെത്തിയവര്‍ക്ക് സീറ്റ് നല്‍കിയേ തീരൂ എന്ന പിടിവാശിയിലാണ്. തല്‍ക്കാലം ഈ എം. എല്‍. എമാര്‍ക്ക് എം. എല്‍. സി സ്ഥാനം നല്‍കി പ്രശ്‌നമൊതുക്കാനാണ് ബി. ജെ. പി നേതൃത്വത്തിന്റെ ശ്രമം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *