സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തലശ്ശേരി: നീതി ഡയഗ്‌നോസ്റ്റിക്ക് സെന്ററിന്റേയും കുഞ്ഞാംപറമ്പ് റസിഡന്‍സ് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ നടന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഐ.എം. എ തലശ്ശേരി പ്രസിഡന്റ് ഡോ.സി.കെ.ജയകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ പ്രവാസി വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് വി.സി പ്രസാദ് അധ്യക്ഷത വഹിച്ചു. വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.സി.ടി സജിത്ത്, കെ.സി ജയപ്രകാശന്‍ മാസ്റ്റര്‍, ബിനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.ഡോ. ടി. മധുസൂതനന്‍ ,( ചെസ്റ്റ് സ്‌പെഷലിസ്റ്റ് ), ഡോ.അജിത്ത് കുമാര്‍, (ജനറല്‍ മെഡിസിന്‍), ഡോ.രാധിക നമ്പ്യാര്‍, (ഗൈനക്കോളജി ) ഡോ.ശ്വേത (ശിശുരോഗ വിഭാഗം) എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *