സൈക്കിള്‍ യാത്ര പ്രചരിപ്പിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യം: പത്മശ്രീ ഡോ.കിരണ്‍ സേഥ്

സൈക്കിള്‍ യാത്ര പ്രചരിപ്പിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യം: പത്മശ്രീ ഡോ.കിരണ്‍ സേഥ്

കോഴിക്കോട്: ഓള്‍ കേരള ബൈസിക്കിള്‍ പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാശ്മീരില്‍ നിന്ന് കന്യാകുമാരി വരെ ഗാന്ധിജി മുന്നോട്ട് വച്ച ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ജനങ്ങളില്‍ ഓര്‍മപ്പെടുത്തുന്നതിനും സ്പിക്മാക്കെയുടെ പ്രചരണാര്‍ത്ഥവും സൈക്കിള്‍ യാത്ര നടത്തി കോഴിക്കോട് എത്തിച്ചേര്‍ന്ന പത്മശ്രീ. ഡോ.കിരണ്‍ സേഥിന് സ്വീകരണം നല്‍കി. യോഗം കൗണ്‍സില്‍ രക്ഷാധികാരി ഡോ.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ ചെയര്‍മാന്‍ ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. സ്വാമി ജിതാന്മാനന്ദ, പ്രൊഫസര്‍ ഫിലിപ് കെ. ആന്റണി, പി.ഐ അജയന്‍, ശിവസ്വാമി, ആര്‍.ജയന്ത് കുമാര്‍, പ്രഗില്‍ പ്രകാശ്, എം.എം സബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. കിരണ്‍ സേഥ് മറുപടി പ്രസംഗം നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *