ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ പ്രതിയായ ഇ. ഡി കേസിന്റെ വിചാരണ കേരളത്തിലേയ്ക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടത്തും. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേയക്ക് വിചാരണ മാറ്റാന്‍ ഹര്‍ജി നല്‍കിയത്.നിലവില്‍ ലഖ്‌നൗവിലാണ് കേസ് നടക്കുന്നത്.
2013 ലെ കേസില്‍ 2018ലാണ് റൗഫ് ഷെരീഫിനെതിരേ കേസെടുത്തത്. കേസിലെ പ്രധാനസാക്ഷികള്‍ ഉള്ളത് കേരളത്തിലാണെന്നും അതിനാല്‍ കേസ് കേരളത്തിലേയ്ക്ക് മാറ്റണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഇ. ഡി. കേസ് കേരളത്തിലേക്ക മാറ്റുന്നതിനെ എതിര്‍ത്തു. ജസ്റ്റിസ് രാമസുബ്രഹ്‌മണ്യന്റെ ബെഞ്ചാണ് ഇ. ഡി കേസ് വിചാരണ കേരളത്തിലേയ്ക്ക് മാറ്റേണ്ട എന്ന ഉത്തരവ് പുറപ്പെടുവിച്ചത്.