വ്യാഴാഴ്ചയ്ക്കകം പെന്‍ഷന്‍ നല്‍കണം; കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതി

വ്യാഴാഴ്ചയ്ക്കകം പെന്‍ഷന്‍ നല്‍കണം; കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതി

കൊച്ചി: മുന്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വ്യാഴാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സിയോട് ഹെക്കോടതി. ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു.എല്ലാം മാസവും അഞ്ചാം തിയതിക്കകം പെന്‍ഷന്‍ നല്‍കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇത് പാലിക്കപ്പെടാതായതോടെയാണ് കോടതിയുടെ ഇടപെടല്‍.
പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് രണ്ടുമാസമായി. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് പെന്‍ഷന്‍ വൈകാന്‍ കാരണം. കടം നല്‍കുന്ന പണത്തിന്റെ പലിശയെച്ചൊല്ലിയാണ് ഇരുവകുപ്പുകളും തമ്മില്‍ തര്‍ക്കംനിലനില്‍ക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പില്‍ സഹകരണ വകുപ്പാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. എട്ടേകാല്‍ ശതമാനമാണ് പലിശ. ഇത് ഒന്‍പത് ശതമാനമായി ഉയര്‍ത്തണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍, കരാര്‍ പ്രകാരം ജൂണ്‍വരെ പലിശ കൂട്ടാനാകില്ലെന്ന് ധനവകുപ്പ് പറയുന്നു. ഇക്കാര്യത്തില്‍ പരിഹാരത്തിനായി പലതവണ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങിയെങ്കിലും ധാരണയായില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *