തിരുവനന്തപുരം: വൈദ്യശാസ്ത്ര രംഗത്ത് ഇന്ന് രോഗികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എക്‌സ്-റേ, ഇ.സി.ജി, വിവിധതരം സ്‌കാനിംഗുകള്‍ തുടങ്ങിയ നൂതത സാങ്കേതിക വിദ്യയിലൂടെയാണ് കണ്ടുപിടിക്കുന്നതെന്നും വൈദ്യശാസ്ത്ര രംഗത്ത് റേഡിയോളജി വിഭാഗത്തിന്റെ പ്രസക്തി അതി പ്രധാനമാണെന്നും ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ കെ.കെ മനോജന്‍ പ്രസ്താവിച്ചു. ഇന്റര്‍നാഷണല്‍ റേഡിയോളജി സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.