രാഹുല്‍ വിദേശത്ത് കാണുന്നത് കളങ്കിത വ്യവസായികളെ ; ഗുലാംനബി ആസാദിന്റെ ആരോപണം ആയുധമാക്കി ബി. ജെ. പി

രാഹുല്‍ വിദേശത്ത് കാണുന്നത് കളങ്കിത വ്യവസായികളെ ; ഗുലാംനബി ആസാദിന്റെ ആരോപണം ആയുധമാക്കി ബി. ജെ. പി

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി വിദേശത്ത് പോകുമ്പോള്‍ കാണുന്ന കളങ്കിത വ്യവസായികളെ തനിക്കറിയാമെന്ന ഗുലാംനബി ആസാദിന്റെ ആരോപണം ആയുധമാക്കി ബി. ജെ. പി. രാഹുലിന് ആരോടെല്ലാം ബന്ധമുണ്ടെന്ന് തനിക്കറിയാം. വിദേശത്ത് വെച്ച് രാഹുല്‍ ആരെയെല്ലാമാണ് കാണുന്നതെന്ന് തനിക്കറിയാം. രാഹുല്‍ വിദേശത്ത് വെച്ച് കളങ്കിത വ്യവസായികളെ കാണുന്നതൊക്കെ അറിയാഞ്ഞിട്ടല്ല. ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണമാണ് കൂടുതലൊന്നും പറയാത്തതെന്നുമാണ് ഗുലാംനബി ആസാദ് ഇന്നലെ വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞത്.

ഇതാരൊക്കെയാണെന്ന് രാഹുല്‍ ഗാന്ധി വിശദീകരിക്കണമെന്ന് ബി. ജെ. പി നേതാവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. വിദേശത്ത് ഇന്ത്യയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഇത് ആരുടെ പ്രേരണ കൊണ്ടാണെന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *