ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്ന എയര്‍ ഇന്ത്യ വിമാനം യാത്രക്കാരന്റെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ 6. 35 ന ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ യാത്രക്കാരനാണ് ജീവനക്കാരോട് തട്ടിക്കയറിയത്. ഇയാള്‍ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി എയര്‍ ഇന്ത്യ ഡല്‍ഹി എയര്‍പ്പോര്‍ട്ട് പോലീസില്‍ പരാതി നല്‍കി. ഇയാളെ പോലീസിന് കൈമാറി.
യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയതില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നതായി എയര്‍ ഇന്ത്യ പ്രസ്താവനയിറക്കി. വിമാനം ഉച്ചയ്ക്കുശേഷം ലണ്ടനിലേയ്ക്ക് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.