മഹാത്മ റസിഡന്‍സ് അസോസിയേഷന്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

മഹാത്മ റസിഡന്‍സ് അസോസിയേഷന്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

മാഹി: വെസ്റ്റ് പള്ളൂര്‍ മഹാത്മ റസിഡന്‍സ് അസോസിയേഷന്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. ടി. സിയാദ് അധ്യക്ഷത വഹിച്ചു. ഗായകന്‍ എം. മുസ്തഫ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. കുഞ്ഞി മുഹമ്മദ് മൗലവി സംസാരിച്ചു. ചടങ്ങില്‍ ഡി.ജി.പിയുടെ മികച്ച സേവാ മെഡലിനും പ്രശസ്തി പത്രത്തിനും അര്‍ഹനായ ശരത്ത് മോഹനെ ആദരിച്ചു. കുഞ്ഞി മുഹമ്മദ് മൗലവി, എം.ശ്രീജയന്‍, രസ്‌ന അരുണ്‍ സംസാരിച്ചു. രൂപേഷ് ബ്രഹ്‌മം സ്വാഗതവും റഫീക്ക് വട്ടോത്ത് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *