പൂന്താനം: പരിചയമുള്ള ഒരു ശബ്ദം കേട്ട് വീടിന് പുറത്തേക്ക് വന്നുനോക്കിയപ്പോള്‍ മുറ്റത്ത് ഒരു ആണ്‍മയില്‍ പീലി വിടര്‍ത്തി നൃത്തം ചെയ്യുന്നു. ആ പീലികളിലൊന്ന് കിട്ടിയിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. അതു മനസ്സിലാക്കിയിട്ടെന്ന പോലെ മയില്‍ മുറ്റത്ത് ഒരു പീലി പൊഴിച്ചിട്ട് പറന്നു പോയി. ഞാനതെടുത്തു കൊണ്ടുപോയി പുസ്തകത്തിനിടയില്‍ വെച്ചു. ഇങ്ങനെ രസകരമായി കഥ മുന്നോട്ടു പോവുകയാണ്…
ഇത് ആരും എഴുതിയ കഥയല്ല. അരീച്ചോല ഗ്രാമീണ വായനശാലയിലെ സര്‍ഗശേഷി വികസന ക്യാമ്പില്‍ ഓരോ വരികളായി കൂട്ടികള്‍ കൂട്ടിച്ചേര്‍ത്ത് രൂപപ്പെടുത്തിയതാണ്. ഒറിഗാമി, കൂട്ട കവിതരചന, വ്യക്തിത്വ വികാസം, അവധിക്കാല വിനിയോഗം എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി.
ഏകദിന ക്യാമ്പും ബാലവേദിയും ബാലസാഹിത്യകാരന്‍ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. പന്തലൂര്‍ കുട്ടിക്കൂട്ടം പ്രവര്‍ത്തകരായ ഐ.പി. ബാബു, കെ.കെ. ഷൗക്കത്ത് എന്നിവര്‍ ക്യാമ്പ് നയിച്ചു. അരീച്ചോല ഗ്രാമീണ വായനശാല സെക്രട്ടറി പി.കെ. ഇസ്മായില്‍, പി.കെ ഷൈല, എം. അക്ബര്‍, സി.പി അല്‍ഫ, പി.കെ ഷെസ, ശദാ അഫ്രിന്‍, സി.പി അജിന്‍സാന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. പി. നാവിദ്, പി.കെ ദാവൂദ് മാസ്റ്റര്‍, ലൈബ്രേറിയന്‍ എം. ഷറഫുന്നിസ എന്നിവര്‍ നേതൃത്വം നല്‍കി.