ചൊക്ലി: പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂര്‍ ജില്ലയിലെ ആദ്യ യൂണിറ്റ് സമ്മേളനം ചൊക്ലിയില്‍ നടന്നു. ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനം പുകസ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.കെ മനോഹരന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. ബാലകൃഷ്ണന്‍ മൊകേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.എം ദിനേശന്‍, മേഖല പ്രസിഡന്റ് പവിത്രന്‍ മൊകേരി, മേഖല സെക്രട്ടറി ടി.ടി.കെ ശശി, സാഹിത്യകാരന്മാരായ ഭാസ്‌കരന്‍ മാസ്റ്റര്‍, ജിജി.കെ, ജയപ്രകാശ് പാനൂര്‍, സിനിമ സംവിധായകന്‍ പ്രദീപ് ചൊക്ലി, ചൊക്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീജ.കെ, മുസ്തഫ കമാല്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫസര്‍ എം.അശോകന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പ്രദീപ് സ്വാഗതവും ടി.കെ സുരേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളെ തെരഞ്ഞടുത്തു. കെ.പ്രദീപ് പ്രസിഡന്റും സുരേഷ് ടി.കെ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.