തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു

തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു

കോഴിക്കോട്: എം.ഇ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി നൂറോളം തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്തു. എം.ഇ.എസ് അംഗങ്ങള്‍ മുഖേന വിതരണം ചെയ്യുന്നതിനുള്ള തയ്യല്‍ മെഷിനുകള്‍ എം. ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍, സക്കാത്ത്‌സെല്‍ കണ്‍വീനര്‍ ഒ.കെ മുഹമ്മദ് അഷ്‌റഫിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുല്‍ ലത്തീഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ടി.എം അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ കെ.വി സലിം നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ സി.ടി സക്കീര്‍, ഉസെന്‍ വി.പി, അബ്ദുറഹിമാന്‍, ഡോ.ഹമീദ് ഫസല്‍, പി.ടി ആസാദ്, ടി.പി.എം സജല്‍ മുഹമ്മദ്, ബി.എം സുധീര്‍, ആര്‍.കെ ശാഫി എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *