ചാര്‍ട്ടേഡ് വിമാന – കപ്പല്‍ സര്‍വീസ്: കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉടന്‍ ആരംഭിക്കും- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ചാര്‍ട്ടേഡ് വിമാന – കപ്പല്‍ സര്‍വീസ്: കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉടന്‍ ആരംഭിക്കും- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ യു.എ.ഇ – കേരള സെക്ടറില്‍ ചാര്‍ട്ടേഡ് വിമാന – യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രതിനിധി സംഘത്തെ അറിയിച്ചു. ഈ ആവശ്യം അഭ്യര്‍ത്ഥിച്ചു കൗണ്‍സിലിന്റെ നിവേദനം ലഭിച്ച ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശോധിച്ചു ഉചിതമായ നടപടിയെടുക്കാന്‍ തുറമുഖവകുപ്പ് മന്ത്രിയെയും, മാരിടൈം ബോര്‍ഡിനേയും ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ആഭ്യന്തരയാത്ര – ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് തുറമുഖ വകുപ്പ് ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. മലബാറിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പ്രായോഗിക നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി മന്ത്രിക്ക് കൈമാറി. വൈസ് പ്രസിഡന്റ് ബേബി കിഴക്കെഭാഗം, സെക്രട്ടറി പി.ഐ അജയന്‍, ആര്‍. ജയന്ത്കുമാര്‍, കെ.സെയ്ത് ഹാരിസ്, വി.കെ വിജയന്‍ എന്നിവര്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അടുത്ത ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ബേപ്പൂര്‍ പോര്‍ട്ട് ഓഫിസിലോ, തിരുവനന്തപുരത്തോ യോഗം വിളിക്കാനും തീരുമാനിച്ചു.

Share

One thought on “ചാര്‍ട്ടേഡ് വിമാന – കപ്പല്‍ സര്‍വീസ്: കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉടന്‍ ആരംഭിക്കും- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

  1. Excellent
    all your efforts especially in the matter of development of Malabar area is commendable
    still we have liolt of areas of neglect Tobe considered forctaking up
    one such important demand is getting approval for an AIIMS fir Kerala at Calicut as centres policy is to alliwcone AIIMS for each state and one Medical collegexfor every district.
    when wecsee demand of states like UP for more than one AIIMs

Leave a Reply

Your email address will not be published. Required fields are marked *