കോവിഡ് വ്യാപനം രൂക്ഷം:  പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളില്‍

കോവിഡ് വ്യാപനം രൂക്ഷം:  പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക 6.91 ശതമാനമായി ഉയര്‍ന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലാണെങ്കില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നാണ് കണക്കാക്കുക. ഒരു ദിവസത്തിനിടെ 5580 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കില്‍ വലിയ വ്യത്യാസമാണുണ്ടാകുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ 3.39 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് പിന്നീട് 5.63 ശതമാനമായി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് അവലോകന യോഗങ്ങള്‍ തുടരുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനങ്ങളോട് പരിശോധനയുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. യോഗത്തിലെ തീരുമാന പ്രകാരം ഇന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് അവലോകനം തുടരുകയാണ്.

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കൂടി. മഹാരാഷ്ട്രയില്‍ കേസുകള്‍ 900 കടന്നു. ഡല്‍ഹിയില്‍ ഒരു ദിവസത്തിനിടയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 733 പേര്‍ക്കാണ്. പോസിറ്റീവിറ്റി നിരക്ക് 20% ആയി ഉയര്‍ന്നു. ആകെ രോഗികളില്‍ 32 ശതമാനത്തില്‍ ഒമിക്രോണ്‍ ഉപവകഭേദമായ എക്‌സ്ബിബിവണ്‍വണ്‍സിക്‌സ് കണ്ടെത്തിയതായി ലാബുകളുടെ കൂട്ടായ്മയായ ഇന്‍സകോഗ് അറിയിച്ചു. ഗോവയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിയുന്ന രോഗികളില്‍ കൊവിഡ് പരിശോധന തുടങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *