കോഴിക്കോട്: ഇന്ത്യന്‍ സിനിമയുടെ നൂറ്റിപ്പത്താം വാര്‍ഷികത്തിന്റെ ഭാഗമായി, മലയാള ചലച്ചിത്ര സൗഹൃദവേദി ഏര്‍പ്പെടുത്തിയ രാജാഹരിശ്ചന്ദ്ര അവാര്‍ഡിന് (10001 രൂപ) പത്മശ്രീ പുരസ്‌കാര ജേതാവും ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സിനിമയ്ക്ക് 110 വയസ് തികയുന്ന 2023 മെയ് 3 ബുധനാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ കൈതപ്രത്തിന് മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും.
ചലച്ചിത്ര നിര്‍മ്മാതാക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, സാഹിത്യകാരിയും തിരക്കഥാകൃത്തുമായ ഇന്ദു മേനോന്‍, നടിമാരായ സാവിത്രി ശ്രീധരന്‍, കബനി തുടങ്ങി ചലച്ചിത്ര ടെലിവിഷന്‍ നാടക സംഗീത മാധ്യമ കലാ മേഖലകളിലെ 20 വനിതകളെ ആദരിക്കും.
ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ പ്രൊഫസര്‍ സമദ് മങ്കടയാണ് അവാര്‍ഡ് ജൂറി ചെയര്‍മാന്‍.