കോഴിക്കോട്: കെട്ടിട ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് എന്‍.സി.പി ജില്ലാ നേതൃത്വയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കെട്ടിട നിര്‍മാണ അനുമതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട ഫീസ് കുത്തനെ ഉയര്‍ത്തിയ നടപടി പുനഃപരിശോധിക്കേണ്ടാതാണെന്നും വര്‍ധനവ് കുറയ്ക്കാന്‍ നടപടി കൈക്കൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലപ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.പി സൂര്യനാരായണന്‍, ഒ.രാജന്‍, കെ.ടി.എം കോയ, പി.ആര്‍ സുനില്‍സിങ്, പ്രകാശ് കറുത്തേടത്ത്, ടി.പി വിജയന്‍, തിരുവച്ചിറ മോഹന്‍ദാസ്, ജോണ്‍ അഗസ്റ്റിയന്‍, ബേബിവാസന്‍, എം.എം സല്യം, കിഴക്കോത്ത് ബാലന്‍, വിജയന്‍ മലയില്‍ എന്നിവര്‍ സംസാരിച്ചു.