കവി വിജു വി.രാഘവിനെ ജന്മനാട് ആദരിച്ചു

കവി വിജു വി.രാഘവിനെ ജന്മനാട് ആദരിച്ചു

തലക്കുളത്തൂര്‍: മലയാളത്തിലെ ശ്രദ്ധേയനായ യുവകവി വിജു വി.രാഘവിനെ ജന്മനാട് ആദരിച്ചു. തലക്കുളത്തൂര്‍ മതിലകം റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ആദരം പരിപാടി തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി.എം രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ എസ്.എം വിനോദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍ പൂമഠത്തില്‍, ശ്രീവത്സന്‍ ശാരത്ത്, പ്രമോദ് കുമാര്‍.സി, ലതീഷ്.സി, രാഘവന്‍ മതിലകം, ഗംഗാദരന്‍.സി, സന്ധ്യ സതീഷ് ഷാരത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മതിലകം റെസിഡന്‍സ് അസോസിയെഷന്‍ സെക്രട്ടറി സുനില്‍ എം.സ്വാഗതവും ശശിധരന്‍ സി.എം നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *