എലത്തൂര്‍ തീവണ്ടി ആക്രമണം: കേരള പോലിസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍

എലത്തൂര്‍ തീവണ്ടി ആക്രമണം: കേരള പോലിസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍

കേരള പോലിസിന് ഗുരുതരവീഴ്ച്ച

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസില്‍ കേരള പോലിസിനെതിരേ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. സംഭവത്തില്‍ പോലിസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അന്വേഷണവുമായി കേരള പോലിസ് സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്. പോലിസിന്റെ പിഴവുകള്‍ അക്കമിട്ടു നിരത്തിയാണ് എന്‍.ഐ.എ റിപ്പോര്‍ട്ട്. ട്രാക്കില്‍ നിന്നും ലഭിച്ച ബാഗ് പരസ്യമായി പരിശോധിച്ചത് തെറ്റാണ്. പ്രാഥമിക പരിശോധനകള്‍ വൈകിപ്പിച്ചത് പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിയുടെ വൈദ്യ പരിശോധനയില്‍ ദൃശ്യമാധ്യമത്തിന് പ്രവേശനം നല്‍കിയത് പിഴവാണെന്നും തീവ്രവാദ കേസ് അന്വേഷണത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ട്രെയിനിലും ട്രാക്കിലും പരിശോധന വൈകിപ്പിച്ചതായും ആരോപണമുണ്ട്. ട്രെയിനില്‍ സംയുക്ത പരിശോധന നടന്നില്ല. ബാഗ് ട്രാക്കില്‍ നിന്ന് ലഭിച്ചത് പിറ്റേന്ന് രാവിലെയാണെന്നും കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. പോലിസ് സംഭവം ഗൗരവമായി എടുത്തില്ലെന്നും കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ് അവഗണിച്ചെന്നും കേന്ദ രഹസ്യാന്വേഷണ വിഭാഗവും കുറ്റപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *