അനുഗ്രഹം തേടിയെത്തിയ ബാലന്റെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോ:  ദലൈലാമ മാപ്പു പറഞ്ഞു

അനുഗ്രഹം തേടിയെത്തിയ ബാലന്റെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോ:  ദലൈലാമ മാപ്പു പറഞ്ഞു

ന്യൂഡല്‍ഹി:  അനുഗ്രഹം തേടി എത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോയ്‌ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ. തന്നെ ആശ്ലേഷിക്കാന്‍ ആവശ്യപ്പെട്ട് ദലൈലാമയെ സമീപിച്ച കുട്ടിയുടെ ചുണ്ടില്‍ അദ്ദേഹം ചുംബിക്കുകയും നാക്ക് പുറത്തേക്കിട്ട് അതില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ ആണ് വിവാദമായത്. അതിനു പിന്നാലെ കുട്ടിയോടും കുടുംബത്തോടും ക്ഷമാപണവുമായി ദലൈലാമ രംഗത്തെത്തി.

വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് ടിബറ്റന്‍ ആത്മീയ നേതാവിനെതിരേ രംഗത്തെത്തിയത്. എന്തിനാണ് കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്ന് ട്വിറ്റര്‍ ഉപഭോക്താക്കളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. തീര്‍ത്തും അനുചിതവും ആര്‍ക്കും നീതീകരിക്കാന്‍ സാധിക്കാത്തതുമായ പ്രവൃത്തിയാണ് ദലൈലാമയില്‍ നിന്നുണ്ടായതെന്നും ഞങ്ങള്‍ കാണുന്നത് ദലൈലാമയെ തന്നെയാണോ എന്നും കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്യണം എന്നുമൊക്കെ ആളുകള്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

ഇതോടെ പ്രസ്താവനകളുമായി അദ്ദേഹത്തിന്റെ ടീം രംഗത്തെത്തുകയായിരുന്നു. കാണുന്നവരോടെല്ലാം നിഷ്‌കളങ്കവും തമാശയോടെയുമുള്ള സമീപനവുമാണ് അദ്ദേഹം നടത്താറുള്ളതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പൊതുസ്ഥലത്തും ക്യാമറകള്‍ക്ക് മുന്നിലും താന്‍ കാണുന്ന ആളുകളെ നിഷ്‌കളങ്കമായും തമാശയായും അദ്ദേഹം കളിയാക്കാറുണ്ട്. ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള സുഹൃത്തുക്കളോടും തന്റെ വാക്കുകളുണ്ടാക്കിയ വേദനയ്ക്ക് ക്ഷമ ചോദിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. സംഭവത്തില്‍ അദ്ദേഹം ഖേദിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അടുത്തിടെ ദലൈലാമ എട്ടുവയസ്സുകാരനായ മംഗോളിയന്‍ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയനേതാവായി തെരഞ്ഞെടുത്തിരുന്നു. 2019ല്‍ തന്റെ പിന്‍ഗാമി ഒരു സ്ത്രീയായിരുന്നെങ്കില്‍ അവര്‍ കൂടുതല്‍ ആകര്‍ഷണം ഉള്ളയാളാവണമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരേ വിമര്‍ശനമുയരുകയും തുടര്‍ന്ന് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *