‘വിശ്വപ്രിയം’ സംഗീത ആല്‍ബം പ്രകാശനം ചെയ്തു

‘വിശ്വപ്രിയം’ സംഗീത ആല്‍ബം പ്രകാശനം ചെയ്തു

തലശ്ശേരി: കിഴക്കെ പാലയാട് ശ്രീവിശ്വകര്‍മ്മ ക്ഷേത്രത്തിന്റെ ഐതിഹ്യം പ്രമേയമാക്കി നിര്‍മിച്ച ‘വിശ്വപ്രിയം’ സംഗീത ആല്‍ബം പ്രകാശനം ചെയ്തു. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ക്ഷേത്ര ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡന്റ് ജിതേഷിന് നല്‍കി നാടക-സിനിമ സംവിധായകനും ‘അശോകന്‍ കതിരൂര്‍ സ്മാരക പുരസ്‌കാര’ ജേതാവുമായ രാജേന്ദ്രന്‍ തായാട്ട് പ്രകാശന കര്‍മം നിര്‍വഹിച്ചു. സാന്ത്വനം ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. അജിത് സായി, സനിഷ ജിലേഷ്, ഗൗതം കൃഷ്ണ ജിലേഷ്, സന്ധ്യ ടീച്ചര്‍ സംസാരിച്ചു. വേങ്ങാട് സാന്ത്വനം എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപന്‍ തൈക്കണ്ടിയാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. അജിത് സായി രചനയും സംവിധാനവും നിര്‍വഹിച്ച ആല്‍ബം നിരവധി ഭക്തി ഗാന ആല്‍ബങ്ങളില്‍ പാടി പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ എ.ജെ ഗോള്‍ഡ് ഗ്രാന്‍ഡ് ഫിനാലെയില്‍ ബെസ്റ്റ് സിംഗര്‍ അവാര്‍ഡ് ജേതാവ് ഗൗതം കൃഷ്ണ ജിലേഷാണ് പാടിയത്. സന്ദീപ് അണ്ടല്ലൂര്‍ ഛായഗ്രഹണവും എഡിറ്റിങ്ങും സിദ്ധാര്‍ത്ഥന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *