ലഖ്നൗവിന് അഞ്ച് വിക്കറ്റ് ജയം; ഹൈദരാബാദിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ലഖ്നൗവിന് അഞ്ച് വിക്കറ്റ് ജയം; ഹൈദരാബാദിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ലഖ്നൗ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദയനീയ തോല്‍വി ഏറ്റുവാങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് അഞ്ച് വിക്കറ്റിനാണ് അവര്‍ തോറ്റത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. 34 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയും 31 റണ്‍സ് നേടിയ അന്‍മോല്‍പ്രീത് സിങ്ങിനുമൊഴികെ കാര്യമായി ആര്‍ക്കും ഹൈദരാബാദിനു വേണ്ടി സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാനായില്ല. ഇന്നിങ്‌സിലുടനീളം സ്‌കോറിങ്ങിന് വേഗമില്ലായിരുന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് മാത്രമേ അവര്‍ക്കെടുക്കാന്‍ കഴിഞ്ഞുള്ളൂ. ഈ ഐ.പി.എല്ലില്‍ ഇതുവരെയുള്ള മത്സരങ്ങലില്‍ ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണ് ഹൈദരാബാദ് കഴിഞ്ഞ ദിവസം നേടിയത്. ലഖ്‌നൗവിന് വേണ്ടി ക്രുനാല്‍ പാണ്ഡ്യ മൂന്നും അമിത് മിശ്ര രണ്ടും വിക്കറ്റുകള്‍ നേടി. മറുപടി ബാങ്ങിങ്ങില്‍ ലഖ്‌നൗ വളരെ അനായാസമായാണ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയത്.

ഒരുതരത്തിലും ബൈദരാബാദ് ബൗളര്‍മാര്‍ ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും ക്രുനാല്‍പാണ്ഡ്യയും 55 റണ്‍സ് കൂട്ടിച്ചേര്‍ത്തത് കളിയില്‍ നിര്‍ണായകമായി. കെ.എല്‍ രാഹുല്‍ 35(31), ക്രുനാല്‍ പാണ്ഡ്യ 34(23) റണ്‍സും നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നാല് ഓവര്‍ ബാക്കിനില്‍ക്കെ ലഖ്‌നൗ ലക്ഷ്യം കണ്ടു. ഹൈദരാബാദിനായി ആദില്‍ റാഷിദ് രണ്ട് വിക്കറ്റുകള്‍ നേടി. ക്രുനാല്‍ പാണ്ഡ്യയാണ് കളിയിലെ താരം. ജയത്തോടു കൂടി ലഖ്‌നൗ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് വിജയവും ഒരു തോല്‍വിയോടുംകൂടി നാല് പോയിന്റാണ് അവര്‍ക്കുള്ളത്. ഹൈദരാബാദ് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *