റംസാന്‍ റിലീഫ് സംഗമവും ഭക്ഷ്യക്കിറ്റ് – ധനസഹായ വിതരണവും സംഘടിപ്പിച്ചു

റംസാന്‍ റിലീഫ് സംഗമവും ഭക്ഷ്യക്കിറ്റ് – ധനസഹായ വിതരണവും സംഘടിപ്പിച്ചു

ന്യൂമാഹി: പെരിങ്ങാടി എം.എം.എല്‍.പി സ്‌കൂളില്‍ വച്ച് മുസ്ലീം റിലീഫ് കമ്മിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ റംസാന്‍ റിലീഫ് സംഗമവും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം, കിടപ്പ് രോഗികള്‍ക്ക് ധനസഹായ വിതരണവും സംഘടിപ്പിച്ചു. സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ബഷീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി.കെ.രവീന്ദ്രന്‍ മുഖ്യഭാഷണം നടത്തി.ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെയ്ത്തുന്‍ കിടപ്പ് രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ ബഷീറിനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം അഫ്‌സസല്‍, റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, സി.കെ.രമേശന്‍, ജയപ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. എം.ടി യൂനസ് സ്വാഗതവും വി.കെ തമീം നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *