കൊച്ചി: പുതിയ മാലിന്യ പ്ലാന്റിന് ബ്രഹ്‌മപുരത്ത് ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കുകയാണ് ലക്ഷ്യം. എട്ട് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥ. 48.56 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഏപ്രില്‍ 25നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. സമാനമായ പദ്ധതികള്‍ നടപ്പാക്കി അഞ്ച് വര്‍ഷത്തെ പരിചയം വേണമെന്നും വ്യവസ്ഥയില്‍ പറയുന്നു. പ്രതിവര്‍ഷം 43,800 ടണ്‍ മാലിന്യം കൈകാര്യം ചെയ്തും പരിചയം വേണമെന്നും വ്യവസ്ഥയില്‍ വ്യക്തമാക്കുന്നു.