ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ബി.ജെ.പി

ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ബി.ജെ.പി

കോഴിക്കോട്: ഈസ്റ്ററിനോടനുബന്ധിച്ച് സെന്റ് വിന്‍സെന്റ് കോളനി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മദര്‍ സുപ്പീരിയര്‍  സിസ്റ്റര്‍ അജി മരിയ ജോയ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റീന എം.ആര്‍ എന്നിവരെ സന്ദര്‍ശിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. തിരുത്തിയാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സന്ദര്‍ശന പരിപാടിയില്‍ ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു കേക്കും ആശംസ കാര്‍ഡും കൈമാറി. മണ്ഡലം സെക്രട്ടറി കെ.സുശാന്ത്, കമ്മിറ്റി അംഗം ആര്‍. അനില്‍കുമാര്‍ , ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത് , ബൂത്ത് പ്രസിഡന്റ് വിജു മേക്കുറ്റി എന്നിവരും പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ഭവനങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി ഉപഹാരങ്ങളും ആശംസ കാര്‍ഡുകളും കൈമാറും.

Share

Leave a Reply

Your email address will not be published. Required fields are marked *