തിരുവനന്തപുരം: രാജ്യത്തെ ആദ്യ റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗും നിര്‍മിതബുദ്ധി അധിഷ്ഠിതമായ ഏര്‍ലി വാണിംഗ് സിസ്റ്റവും അവതരിപ്പിച്ച ഡോസീ നവീകരണത്തിന്റെ ഭാഗമായി കൂടുതല്‍ തുക സമാഹരിച്ചു. സീരീസ് എ2 ഫണ്ടിങ്ങിന്റെ ഭാഗമായി എസ്.ബി.ഐ, ജെ.ആന്റ്.എ പാര്‍ട്ണേഴ്സ് ഫാമിലി, ദിനേശ് മോഡി വെഞ്ചേസ് തുടങ്ങിയ പ്രമുഖരില്‍നിന്നും ഫണ്ടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഡോസിയുടെ നിലവിലെ നിക്ഷേപകരായ പ്രൈം വെഞ്ചര്‍ പാര്‍ട്ണേഴ്സ്, 3വണ്‍4 കാപിറ്റല്‍, യുവര്‍നെസ്റ്റ് വിസി തുടങ്ങിയവയും കൂടുതല്‍ തുക മുതല്‍മുടക്കിയിട്ടുണ്ട്. ഡോസീയുടെ റിമോട്ട് പേഷ്യന്റ് മോണിറ്ററിങ് സംവിധാനത്തിന് ഈയിടെ യു.എസ്.എഫ്.ഡി.എ 510(കെ) അംഗീകാരം ലഭിച്ചിരുന്നു. പുതിയ ധനസമാഹരണത്തോടെ ഡോസീ ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും സാന്നിധ്യം വര്‍ധിപ്പിക്കും. ബ്രിട്ടിഷ് ഇന്റര്‍നാഷനല്‍ ബാങ്ക്, യു.കെ ഡെവലപ്മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവയുമായി ചേര്‍ന്ന് ഇന്ത്യയില്‍ 6,000 ആശുപത്രി കിടക്കള്‍ ഡോസീ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അത്യാഹിത പരിചരണ മേഖലയില്‍ അടുത്ത രണ്ടു വര്‍ഷത്തിനകം 100 ജില്ലകളിലായി 2,000 ആശുപത്രികളില്‍ സേവനം എത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി ഡോസീ സി.ഇ.ഒയും സഹസ്ഥാപകനുമായ മുദിത് ദന്ത്വാദെ പറഞ്ഞു.