അരിക്കൊമ്പന് ജി.പി.എസ് കോളര്‍; വനംവകുപ്പ് നടപടി വേഗത്തിലാക്കി

അരിക്കൊമ്പന് ജി.പി.എസ് കോളര്‍; വനംവകുപ്പ് നടപടി വേഗത്തിലാക്കി

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനുള്ള ജി.പി.എസ് കോളര്‍ എത്തിക്കാനുള്ള വനംവകുപ്പ് നടപടികള്‍ വേഗത്തിലാക്കി. പറമ്പിക്കുളത്ത് പ്രതിഷേധം ശക്തമായതോടെ ദൗത്യം വൈകുമോയെന്ന ആശങ്കയും വനംവകുപ്പിനുണ്ട്.

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും പിടികൂടി മാറ്റാന്‍ കഴിയാതെ വന്നാല്‍ ഘടിപ്പിക്കാനുളള ജി.എസ്.എം കോളര്‍ വനം വകുപ്പ് മൂന്നാറിലെത്തിച്ചിരുന്നു. മൊബൈല്‍ ടവറില്‍ നിന്നുള്ള സിഗ്നലിന്റെ സഹായത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അരിക്കൊമ്പെനയും തുറന്നു വിടാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന പറമ്പിക്കുളത്തെ മുതുവരച്ചാല്‍ പ്രദേശത്ത് പലഭാഗത്തും മൊബൈല്‍ ഫോണ്‍ റേഞ്ചില്ലാത്തതിനാല്‍ ജി.എസ്.എം കോളര്‍ മതിയാകില്ല. അതിനാലാണ് ജി.പി.എസ് കോളര്‍ ഘടിപ്പിച്ച് വനത്തിനുള്ളില്‍ തുറന്നു വിടാന്‍ കോടതി നിര്‍ദേശിച്ചത്.

വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിന്റെയും കൈവശമുള്ള ജി.പി.എസ് കോളര്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം വനംവകുപ്പ് തുടങ്ങിയത്. അവധി ദിവസങ്ങളായതിനാല്‍ അനുമതി ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നുണ്ട്. ഇതോടൊപ്പം വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൈവശമുള്ള കോളറുകളിലൊന്ന് എത്തിക്കാനുളള ശ്രമവും നടത്തുന്നുണ്ട്. എന്തായാലും അടുത്ത ആഴ്ച തന്നെ ദൗത്യം പൂര്‍ത്തിയാക്കണമെന്നാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴുളള സ്ഥലത്ത് നിന്നും മറ്റെവിടേക്കെങ്കിലും മാറിയാല്‍ അരിക്കൊമ്പനെ പിടികൂടുന്നത് വിഷമകരമാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *