ശിഹാബ് തങ്ങള്‍ സ്വയം സഹായസംഘം വനിതാവിങ് റംസാന്‍ കിറ്റ് വിതരണം 11ന്

ശിഹാബ് തങ്ങള്‍ സ്വയം സഹായസംഘം വനിതാവിങ് റംസാന്‍ കിറ്റ് വിതരണം 11ന്

കോഴിക്കോട്: ശിഹാബ് തങ്ങള്‍ സ്വയംസഹായസംഘം ആന്റ് വനിതാവിങ് റംസാന്‍കിറ്റ് വിതരണം 11ന് ചെവ്വ രാവിലെ 10 മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. സബ് ജഡ്ജിയും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി ഷൈജല്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. ശിഹാബ് തങ്ങള്‍ സ്വയം സഹായ സംഘം ചെയര്‍മാന്‍ പി.എം മുസമ്മില്‍ പുതിയറ അധ്യക്ഷത വഹിക്കും. ലോക കേരള സഭാംഗം പി.കെ കബീര്‍ സലാല, ഇന്ത്യന്‍ ടീം വോളിബോള്‍ കോച്ച് അബ്ദുനാസര്‍.കെ, പട്ടാളം പള്ളി സെക്രട്ടറി പി.എം അബ്ദുല്‍ കരീം, പട്ടാളം പള്ളി ട്രഷറര്‍ ഹാരിസ്, ശിഹാബ് തങ്ങള്‍ സ്വയം സഹായ സംഘം ജില്ലാതല സംഘാടകന്‍ പി.കെ കോയ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ബഷീര്‍, രക്ഷാധികാരി സാബിറ പൈക്കാട്ടില്‍, സെക്രട്ടറി സാബിറ ചെറുകുളം, എക്‌സിക്യൂട്ടീവ് മെമ്പര്‍ ലീഡര്‍ ഹൈറുന്നിസ ഫറോക്ക് ആശംസകള്‍ നേരും. ശിഹാബ് തങ്ങള്‍ സ്വയം സഹായ സംഘം പ്രസിഡന്റ് ഷക്കീല.ടി സ്വാഗതവും ്രടഷറര്‍ സാജിത ബേപ്പൂര്‍ നന്ദിയും പറയും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *