തലശ്ശേരി: ഇ.എം.എസിന്റെ പേരില്‍ വടക്കുമ്പാട് എസ്.എന്‍.പുരത്ത് നിര്‍മിച്ച ഇ.എം.എസ് മന്ദിരം നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍നാടിന് സമര്‍പ്പിക്കും. ഏകദേശം 17 ലക്ഷത്തോളം വില മതിക്കുന്ന മന്ദിരം ഒരുങ്ങിയത് അഞ്ച് ലക്ഷത്തോളം രൂപ മാത്രം സാമ്പത്തികമായി സമാഹരിച്ചും മനുഷ്യാധ്വാനത്തിലൂടേയും സ്‌പോണ്‍ഷര്‍ഷിപ്പിലൂടേയും കണ്ടെത്തിയതുമാണെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മുകുന്ദന്‍ മഠത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളും, വ്യത്യസ്ത രാഷ്ടിയ വിശ്വാസികളായ യുവാക്കളും സ്ത്രീകളും പ്രായംചെന്നവരും ഉള്‍പ്പെടെ ഒത്തൊരുമയോടെ അധ്വാനിച്ച് ആറ് മാസത്തിനകം എസ്.എന്‍.പുരത്ത് ഇ.എം.എസ് മന്ദിരം യാഥാര്‍ഥ്യമാക്കിയ നാട്ടുകൂട്ടായ്മ രാഷ്ട്രിയ സാക്ഷര- കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ അധ്യക്ഷത വഹിക്കും. മന്ദിര ഹാളില്‍ ഇ.എം.എസിന്റെ ഫോട്ടോ കാരായി രാജനും ചെറുവാരി സി. നാണുവിന്റെ ഫോട്ടോ കെ.പി.പ്രഹീദും അനാച്ഛാദനം ചെയ്യും. സി.രാജന്‍, പനോളി ആണ്ടി, ടി. മനോഹരന്‍, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.