തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകരുടെ വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ റബ്ബറിന് കിലോയ്ക്ക് 300 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോഹ്യ കര്‍മ സമിതി സംസ്ഥാന പ്രസിഡന്റുമായ മാന്നാനം സുരേഷ് ആവശ്യപ്പെട്ട് മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ റബര്‍ കര്‍ഷകര്‍ക്ക് ഇന്നുവരെ യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. ജനത- ജനതാദള്‍ സര്‍ക്കാരുകളായ മൊറാര്‍ജി ദേശായിയും, ചരണ്‍ സിംഗിന്റേയും, വി.പി സിംഗിന്റേയും ദേവഗൗഡയും, ഐ.കെ ഗുജറാളിന്റേയും കാലത്താണ് റബര്‍ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടിയിട്ടുള്ളത്.
റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണം എന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. ലോഹ്യ കര്‍മ സമിതി ആറ്റിങ്ങല്‍ മണ്ഡലം ഭാരവാഹികളേയും പഞ്ചായത്ത് ഭാരവാഹികളുടേയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റിലാഷ് പാറശാല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബെന്നി തോമസ്, ജിഷോ ഏറ്റുമാനൂര്‍, കല്ലുകളും രാജു എന്നിവര്‍ പ്രസംഗിച്ചു