കോഴിക്കോട്: മൂന്നാമത് ഹീറോ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്കുവേണ്ടി കോര്‍പറേഷന്‍ സ്റ്റേഡിയം പൂര്‍ണമായി ഒരുങ്ങി കഴിഞ്ഞുവെന്ന് സൂപ്പര്‍ കപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.പി ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സരങ്ങളുടെ ടിക്കറ്റുകള്‍ കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫിസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയം, കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ ലഭ്യമായിരിക്കും. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. എട്ടിന് ശനിയാഴ്ച അഞ്ച് മണിക്ക് ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്.സി-ശ്രീനിധി എഫ്.സിയേയും രണ്ടാമത്തെ മത്സരത്തില്‍ രാത്രി 8.30ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി-റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയേയും നേരിടും. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ്-2 ചാനലിലൂടേയും സംപ്രേഷണം ചെയ്യുന്നതാണ്.
ടിക്കറ്റുകള്‍ ഓണ്‍ലൈനായി ‘ബുക്ക് മൈ ഷോ’ എന്ന ആപ്പിലൂടെ ലഭിക്കും. മത്സരങ്ങള്‍ കാണുന്നതിനായി വരുന്നവര്‍ക്ക് രാത്രിയില്‍ പ്രത്യേക ബസ് സര്‍വീസ് ഉണ്ടായിരിക്കും. സ്റ്റേഡിയം പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. വാര്‍ത്താസമ്മേളനത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, രാജഗോപാല്‍ (കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്), പി.രഘുനാഥ് (കെ.ഡി.എഫ്.എ പ്രസിഡന്റ്), ഹരിദാസ് ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി), പി.അനില്‍കുമാര്‍ (ജന.സെക്രട്ടറി കെ.എഫ്.എ) എന്നിവരും സംബന്ധിച്ചു.