പുറമേരി: എം.എല്‍.എയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിംഗ് പൂര്‍ത്തീകരിച്ച മലയില്‍ മുക്ക്- പെരുമുണ്ടച്ചേരി പള്ളിറോഡ് എം.എല്‍.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ തുറന്നുകൊടുത്തു. പദ്ധതി പ്രവര്‍ത്തനവും നികുതി പിരിവും 100 % പൂര്‍ത്തീകരിച്ച പുറമേരി ഗ്രാമപഞ്ചായത്തിനെ യോഗത്തില്‍ എം.എല്‍.എ അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. കെ. സജീവന്‍, വാര്‍ഡ് മെമ്പര്‍ കൂടത്താങ്കണ്ടി രവി ചിറയില്‍, മൂസ ഹാജി, ദിലീപ് പെരുമുണ്ടച്ചേരി, അജി.പി.ഇ, റഫീഖ് സി.കെ (റോയല്‍ ), വി.കെ.മുഹമ്മദ്, കൂട്ടാക്കൂല്‍ മൊയ്തു ഹാജി, എം.സി.കെ അമ്മദ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍.കെ.അലിമത്ത് സ്വാഗതവും വാര്‍ഡ് വികസന കണ്‍വീനര്‍ കെ.പി അമീര്‍ നന്ദിയും പറഞ്ഞു.