തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണ കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ കൃഷ്ണതേജ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് പെസോയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാവും വെടിക്കെട്ട് നടത്തുക. ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ യോഗം അടുത്തയാഴ്ച നടക്കും.
ഏപ്രില്‍ മുപ്പതിന് നടക്കാന്‍ പോകുന്ന തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേത് പോലെ സുരക്ഷിതമായി നടത്താന്‍ ഒരുക്കങ്ങളായെന്ന് പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തില്‍ കലക്ടര്‍ വ്യക്തമാക്കി. കലക്ടര്‍. ജില്ലയിലെ ടൂറിസ്റ്റ് സെന്ററുകളെ തമ്മില്‍ ബന്ധിപ്പിച്ച് കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. തൃശൂരില്‍ മുന്‍പ് അസിസ്റ്റന്റ് കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് കൃഷ്ണതേജ.