ഡോ.പി.രവീന്ദ്രന് ആദര സമര്‍പ്പണം

ഡോ.പി.രവീന്ദ്രന് ആദര സമര്‍പ്പണം

മാഹി: ശ്രീകൃഷ്ണ ഭജനസമിതി ക്ഷേത്ര ഹാളില്‍ വച്ച് ഡോ.പി.രവീന്ദ്രനെ ആദരിച്ചു. ചടങ്ങില്‍ ശ്രീകൃഷ്ണ ഭജനസമിതി പ്രസിഡന്റ് പി.പി വിനോദ് അധ്യക്ഷത വഹിച്ചു. മയ്യഴി ആര്‍.എ ശിവരാജ് മീണ പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍ ഡെപ്യൂട്ടി കലക്ട്ടര്‍ ദിനേഷ് മംഗലാട്ട് മുഖ്യഭാഷണം നടത്തി. പി.സി ദിവാനന്ദന്‍ മാസ്റ്റര്‍, കെ.എം പവിത്രന്‍ ആശംസകള്‍ നേര്‍ന്നു. ഭരണ സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി പി.പി വേണുഗോപാല്‍ , അഡ്വ. രാധാകൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തി. ഉപസംഘടനകളായ ഭജന സംഘം, യൂത്ത് വിങ്ങ് , മഹിളാസമാജം , ബാലസംഘം, പി.കെ രാമന്‍ മെമ്മോറിയില്‍ സ്‌ക്കൂള്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ആദര സമര്‍പ്പണത്തിനുശേഷം ഡോ.പി.രവീന്ദ്രന്‍ മറുപടി ഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.എം ബാലന്‍ സ്വാഗതവും, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബൈജു പൂഴിയില്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *