ട്രെയിന്‍ ആക്രമണക്കേസ്; ഷഹറൂഖ് സെയ്ഫിയെ 20 വരെ റിമാന്‍ഡ് ചെയ്തു, കൊലക്കുറ്റം ചുമത്തി റെയില്‍വേ പോലിസ്

ട്രെയിന്‍ ആക്രമണക്കേസ്; ഷഹറൂഖ് സെയ്ഫിയെ 20 വരെ റിമാന്‍ഡ് ചെയ്തു, കൊലക്കുറ്റം ചുമത്തി റെയില്‍വേ പോലിസ്

കോഴിക്കോഴ്: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിക്കെതിരേ റെയില്‍വേ പോലിസ് കൊലക്കുറ്റം ചുമത്തി. റെയില്‍വേ പോലിസ് സമര്‍പ്പിച്ച എഫ്.ഐ.ആറിലാണ് 302 ഐ.പി.സി സെക്ഷന്‍ ചേര്‍ത്തത്. മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ടാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. അതിനിടെ, ഷഹറൂഖ് സെയ്ഫിയെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു. പ്രതി ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളജിലെത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് നടപടി പൂര്‍ത്തിയാക്കിയത്. ഇയാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.

ഇന്ന് രാവിലെ പ്രതിയെ കോടതിയിലെത്തിക്കുമെന്നായിരുന്നു സൂചനയെങ്കിലും പിന്നീട് കോഴിക്കോട് സി.ജെ.എം ഒന്നാം കോടതി മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളജിലെത്തുകയായിരുന്നു. ഇന്നലെ മുതല്‍ ഇവിടെ ചികിത്സയിലാണ് ഷഹറൂഖ് സെയ്ഫി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതിക്കായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പോലിസ് അറിയിച്ചു. സിറ്റി പോലിസ് കമ്മീഷണറടക്കമുള്ള പോലിസുകാര്‍ മെഡിക്കല്‍ കോളേജിലുണ്ടായിരുന്നു. 25ാം വാര്‍ഡിലെ സെല്ലിലാണ് പോലിസ് കാവലില്‍ പ്രതി ചികിത്സയില്‍ കഴിയുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *