ബെയ്റൂട്ട് : പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. ഗാസയ്ക്കു പിന്നാലെ ലെബനനിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ലെബനനില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി ആയാണ് ഇസ്രായേല്‍ വ്യോമാക്രമണം.
ബുധനാഴ്ച അല്‍ അഖ്സയില്‍ പോലീസ് കടന്നുകയറിയതിനെത്തുടര്ന്നുണ്ടായ സംഘര്‍ഷത്തിനുശേഷം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ നിന്ന് തെക്കന്‍ ഇസ്രയേലിലേയ്ക്ക് റോക്കറ്റ് ആക്രമണമുണ്ടായി.
ഹമാസ് ഭീകരര്‍ ആണ് വ്യോമക്രമണം നടത്തിയതെന്നും തിരിച്ചടി നല്‍കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയത് തങ്ങള്‍ അല്ലെന്നാണ് ഹമാസ് പറയുന്നത്. ഹമാസിന്റെ ആയുധ നിര്‍മാണ ഫാക്ടറി തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.