കോഴിക്കോട്: ഉപ്പിനെ സമരായുധമാക്കി മാറ്റി സാമ്രാജ്യത്വ ശക്തികളെ അഹിംസാത്മക സമരത്തിലൂടെ മുട്ടുകുത്തിച്ച് ഗാന്ധിജി ലോകത്തിന് പുതിയൊരു സമരമാര്‍ഗമാണ് മുന്നോട്ട് വച്ചതെന്ന് സാഹിത്യകാരന്‍ യു.കെ കുമാരന്‍ അഭിപ്രായപ്പെട്ടു. ഉപ്പുനിയമ ലംഘന വാര്‍ഷിക ദിനത്തില്‍ ഉപ്പുസത്യഗ്രഹ സ്മൃതി സദസും മുതിര്‍ന്ന സര്‍വോദയ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും ഗാന്ധിഗൃഹത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന സര്‍വോദയ പ്രവര്‍ത്തകരായ തായാട്ട് ബാലന്‍, പി.വാസു, കെ.ഉണ്ണീരി, സി.പി കുമാരന്‍, വി.കെ ബാലകൃഷ്ണന്‍ നായര്‍, പി.രാഘവന്‍ നായര്‍, ആര്‍.വി രമണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ഇയ്യച്ചേരി പത്മിനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സര്‍വോദയ മണ്ഡലം സംസ്ഥാന ഉപാധ്യക്ഷന്‍ ടി.ബാലകൃഷ്ണന്‍ മുതിര്‍ന്ന സര്‍വോദയ പ്രവര്‍ത്തകരെ ഉപഹാരം നല്‍കി ആദരിച്ചു. സംസ്ഥാന സെക്രട്ടറി യു.രാമചന്ദ്രന്‍ അനുമോദന പ്രസംഗം നടത്തി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉപ്പുസത്യഗ്രഹ സ്മൃതിഭാഷണം നടത്തി. ആര്‍.ജയന്ത്കുമാര്‍, പി.പി ഉണ്ണികൃഷ്ണന്‍, ജയകൃഷ്ണന്‍ മാങ്കാവ് അശംസകള്‍ നേര്‍ന്നു. സര്‍വോദയ മണ്ഡലം ജില്ലാ സെക്രട്ടറി പി.ശിവാനന്ദന്‍ സ്വാഗതവും മിത്രമണ്ഡലം ജില്ലാപ്രസിഡന്റ് പടുവാട്ട് ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.