കോഴിക്കോട്: വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കലാസ്വാദകര്‍ക്ക് നവ്യാനുഭവം പ്രദാനം ചെയ്യാനും കേരളത്തിന്റെ വിശിഷ്യാ ഉത്തര കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തു മുന്നോട്ടുള്ള പ്രയാണത്തില്‍ ഇരിങ്ങലിലെ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്ട്‌സ് വില്ലേജ് ‘സര്‍ഗാലയസര്‍ഗസന്ധ്യ’എന്ന പേരില്‍ കലാവിരുന്നുകളൊരുക്കി സര്‍ഗാലയയിലെ തെരഞ്ഞെടുക്കപ്പെട്ട സായാഹ്നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് പകരുന്നു.
വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉത്സവകാലങ്ങളിലുള്‍പ്പെടെ ഒരു വര്‍ഷം വിവിധ ശ്രേണിയില്‍പ്പെട്ട50ല്‍പരം കലാപരിപാടികളാണ് കലാസ്‌നേഹികള്‍ക്കായി ഒരുക്കുന്നത്. കൊവിഡ് മഹാമാരി കലാമേഖലയില്‍ സ്യഷ്ടിച്ച സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ നിരാലംബരായ കലാകാരന്മാരുടെ ഉയിത്തെഴുന്നേല്‍പ്പിനായി ഒരുക്കുന്ന ഈ കലാപരമ്പര കേരളവിനോദസഞ്ചാര മേഖലയില്‍ഒരു വ്യാഴവട്ട കാലംകൊണ്ട് അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച സര്‍ഗാലയയില്‍നാളെ ശനിയാഴ്ചമുതല്‍ നാന്ദി കുറിക്കും.
സംഗീതം,ന്യത്തം,നാടകം,നടന്‍ കലകള്‍,അനുഷ്ഠാന കലകള്‍ എന്നീ മേഖലകളില്‍ നമ്മുടെ സമ്പന്നമായ കലാപൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നമ്മുടെ നാട്ടിലേയും,ഇന്ത്യയിലേയും വിദേശത്തേയും കലാകാരന്മാരുടെ പുതിയതും നൂതനവുമായ സ്യഷ്ടികള്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുകയാണ് സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്ട്‌സ് വില്ലേജില്‍.സൂര്യക്യഷ്ണമൂര്‍ത്തിയുടെ’ദീര്‍ഘ ചതുരം” -റിയല്‍ ടൈം മള്‍ട്ടി മീഡിയ ഡ്രാമനാളെ വൈകുന്നേരം ഏഴ് മണിക്ക് സര്‍ഗാലയയില്‍ അരങ്ങേറും. ഈ കലാപരമ്പരയിലെ പരിപാടികള്‍ കുടുംബ സമേതം വാര്‍ഷിക മെമ്പര്‍ഷിപ്പോടെ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഈ മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് സര്‍ഗാലയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. മെമ്പര്‍ഷിപ്പിനുംവിശദ വിവരങ്ങള്‍ക്കും:9387112505, 9446304222എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.