ബെംഗളൂരു: മെയ് 10 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം പ്രവചിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ ഡി. കെ ശിവകുമാര്‍. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 141 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും ജെ. ഡി. എസുമായി യോജിച്ച് സര്‍ക്കാരുണ്ടാക്കേണ്ട അവസ്ഥ വരില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അധികാരം ലഭിക്കാന്‍ വേണ്ട 113 എന്ന സംഖ്യയേക്കാള്‍ വളരെ കൂടുതലാണ് ശിവകുമാര്‍ പറഞ്ഞ സീറ്റുകള്‍.
166 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇത് വരെ പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. മെയ് 13നാണ് കര്‍ണാടകത്തില്‍ വോട്ടെണ്ണല്‍.