പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. കോടതി വിധി വന്നതിന് പിന്നാലെ അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരേ ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്. മുതലമട പഞ്ചായത്തില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് കോടതിയെ സമീപിച്ചിരിക്കുകയാണ്. ആറ് പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. സമരത്തിന് ജനകീയസമിതി രൂപീകരിക്കാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. അതേസമയം പറമ്പികുളത്തേക്ക് മാറ്റണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു.