ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഴുക്കുചാലുകളിലും സെപ്റ്റിക് ടാങ്കുകളിലും വീണ് മരിച്ചത് 308 ശുചീകരണത്തൊഴിലാളികള്‍. രാജ്യസഭയില്‍ രാജ്യത്തെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രി രാമദാസ് അത്തേവാലയാണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്നതിനിടയിലാണ് കൂടുതല്‍പ്പേരും മരിച്ചത്. 2018 നും 2022 നും ഇടയില്‍ തമിഴ്‌നാട്ടില്‍ മാത്രം 52 ശുചീകരണത്തൊഴിലാളികളാണ് മരിച്ചത്. ഹരിയാനയില്‍ അഴുക്ക് ചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 40 ശുചീകരണത്തൊഴിലാളികള്‍ മരണപ്പെട്ടു. ഡല്‍ഹിയില്‍ 33 പേരും പഞ്ചാബില്‍ ഏഴുപേരും മരിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.