ശ്രദ്ധേയമായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് യുവ നേതാക്കളുടെ ഇഫ്താര്‍ സംഗമം

ശ്രദ്ധേയമായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് യുവ നേതാക്കളുടെ ഇഫ്താര്‍ സംഗമം

കോഴിക്കോട്: വിവിധ തുറകളിലുള്ള യുവ നേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം. എരഞ്ഞിപ്പാലം കാലിക്കറ്റ് ഹൗസില്‍ നടന്ന സംഗമത്തില്‍ വിവിധ സംഘടനാ നേതാക്കള്‍, കലാ സാമൂഹ്യ സാംസ്‌കാരിക യുവ പ്രതിഭകള്‍, പ്രൊഫഷണല്‍ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി റഷാദ് വി.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജീര്‍ എടച്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മീസ്അബ് കീഴരിയൂര്‍, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് ഹാഫിള് റഹ്‌മാന്‍, സെക്രട്ടറി ജുനൈദ് സലഫി, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ അഷ്‌റഫ്, സിറാജ് മൂടാടി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അമീര്‍, സെക്രട്ടറി ജംഷീര്‍ പറമ്പില്‍ ബസാര്‍, വ്യാപാരി വ്യവസായി യുവജന വിഭാഗം ജില്ലാ ഭാരവാഹിയായ മനാഫ് കാപ്പാട്, കോ-എര്‍ത്ത് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മാഹിര്‍ ആലം, കേരള ഗസല്‍ ഫൗണ്ടേഷന്‍ പ്രതിനിധികളായ ഷഫീഖ് പുത്തൂര്‍മഠം, നഈം, ഐ.എസ്.എം മര്‍ക്കസുദ്ദഅവ ഭാരവാഹികളായ ഇഖ്ബാല്‍ ചെറുവാടി, ഫാദില്‍, സംവിധായകരായ സക്കരിയ, ഹര്‍ഷദ്, ഇഖ്‌റ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ജസീല്‍, ബദറുദ്ദീന്‍ പാറന്നൂര്‍, അംജദ് കരുനാഗപ്പള്ളി, ജലാല്‍ (അദര്‍ ബുക്‌സ് ), ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് നവാഫ് പാറക്കടവ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പി.ആര്‍ സെക്രട്ടറി അന്‍വര്‍ കോട്ടപ്പള്ളി സ്വാഗതവും ജില്ലാ സെക്രട്ടറി നബീല്‍ കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *