കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ തീരപ്രദേശമായ ചക്കുംകടവ്, ആനമാട്, ചാമുണ്ഡി വളപ്പ്, പയ്യാനക്കല്‍, കോയ വളപ്പ് വെസ്റ്റ് കണ്ണഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ പാവപ്പെട്ട അമ്മമാരുടെ കൂട്ടായ്മയാണ് ശിഹാബ് തങ്ങള്‍ ഹരിത വേദി. കഴിഞ്ഞ രണ്ടു വര്‍ഷമായി 25 പേരടങ്ങുന്ന 10 സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ അംഗത്തിന്റെയും മിച്ചം വെക്കുന്ന സമ്പാദ്യത്തില്‍നിന്ന് വളരെ അടിയന്തര ഘട്ടങ്ങളില്‍ പലിശരഹിത വായ്പ നല്കി വരുന്നുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ശിഹാബ് തങ്ങള്‍ ഹരിത വേദി -സ്നേഹ കൂട്ട് എന്ന പേരില്‍ റംസാന് സംഗമം സംഘടിപ്പിക്കുകയാണ.് 250 വീട്ടമ്മമാര്‍ പങ്കെടുക്കുന്ന ഈ സംഗമം ഉദ്ഘാടനം ചെയ്യുന്നത് യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ: കെ പി ഹുസൈന് ആണ്. ഏപ്രില്‍ 7ന് വെള്ളിയാഴ്ച 3 മണിക്ക് ചക്കുംകടവ് A W H സെന്ററിലാണ് സംഗമം നടക്കുന്നത്.
സി.ടി.സക്കീര്‍ ഹുസൈന്
ചെയര്മാന്
9847250739