കോഴിക്കോട്: യു.എല്‍.സി.സിഎസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്ടിലേക്ക് 2023-24 വര്‍ഷത്തേക്കുള്ള പ്രവേശനപ്പരീക്ഷ എട്ടു കേന്ദ്രങ്ങളില്‍ ഏപ്രില്‍ എട്ടിന് നടക്കുമെന്ന് പ്രൊജക്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. ദാമോദരന്‍ അറിയിച്ചു. ഓരോ എജ്യൂപ്രൊജക്ട് സെന്ററിനും നേരെയുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ 11.15 വരെയാണു പരീക്ഷ. കുട്ടികള്‍ അവര്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സെന്ററിന്റെ പരീക്ഷാകേന്ദ്രത്തില്‍ രാവിലെ 10ന് മുമ്പ് എത്തണം.
ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍
1. വാഗ്ഭടാനന്ദ ട്രസ്റ്റ്, കരപ്പറമ്പ് – ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാരപ്പറമ്പ്.
2. ടാലന്റ് ബാങ്ക് കൊയിലാണ്ടി – ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി.
3. നവോദയ കലാവേദി, മേപ്പയില്‍ – മേപ്പയില്‍ ഈസ്റ്റ് എസ്.ബി സ്‌കൂ, മേപ്പയില്‍.
4. ഒ.എസ്.എ മടപ്പള്ളി – ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മടപ്പള്ളി.
5. ചേതന കലാസാംസ്‌കാരികവേദി, വട്ടോളി – നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വട്ടോളി.
6. സി-ഗേറ്റ് കുറ്റ്യാടി – ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, കുറ്റ്യാടി.
7. റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍, പേരാമ്പ്ര – പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
8. ജനനന്മ, ഉണ്ണികുളം – ഗവ. യു.പി സ്‌കൂള്‍, ഉണ്ണികുളം.