റോയല്‍സിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്

റോയല്‍സിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്

ഗുവാഹത്തി: രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി പഞ്ചാബ് കിങ്‌സ്. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് പഞ്ചാബിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ 86*(56), പ്രഭ്‌സിമ്രാന്‍ സിങ് 60(34) എന്നിവര്‍ തിളങ്ങിയപ്പോള്‍ ടീം സ്‌കോര്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 197ലെത്തി. ജേസന്‍ ഹോള്‍ഡര്‍ രാജസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 42(25) ആണ് റോയല്‍സിന്റെ ടോപ്‌സ്‌കോറര്‍. ഷിംറോണ്‍ ഹെറ്റ്‌മെയ(36)റും ഇംപാക്ട് പ്ലെയറായെത്തിയ ധ്രുവ് ജുറേ(32)ലും രാജസ്ഥാന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സാം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ വിജയത്തിലേക്ക് 16 റണ്‍സ് വേണ്ടിയിരുന്ന റോയല്‍സിന് 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പഞ്ചാബിനായി നഥാന്‍ എല്ലിസ് നാല് വിക്കറ്റും അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി. നഥാന്‍ എല്ലിസാണ് കളിയിലെ താരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *