മതസംഘടനകള്‍ക്കുള്ള വിലക്ക് നീക്കി; ജയിലിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

മതസംഘടനകള്‍ക്കുള്ള വിലക്ക് നീക്കി; ജയിലിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മതസംഘടനകള്‍ക്ക് ജയിലിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ജയില്‍ മേധാവി കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ഇതോടെ ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററിനുമെല്ലാം തടവുകാര്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സംഘടനകള്‍ക്ക് കഴിയും.

മതസംഘടനകള്‍ക്ക് സംസ്ഥാനത്തെ എല്ലാ ജയിലുകള്‍ക്ക് അകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഇവര്‍ തടവുപുള്ളികള്‍ക്ക് ആധ്യാത്മിക ക്ലാസുകള്‍ നല്‍കിയിരുന്നു. ഇത്തരം സംഘടനകള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്നായിരുന്നു ജയില്‍ മേധാവിയുടെ ഉത്തരവ്. ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ എന്താണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നില്ല. നിയന്ത്രണ ഉത്തരവ് വന്നതിന് ശേഷം കെ.സി.ബി.സി അധ്യക്ഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. വിശുദ്ധ വാരത്തില്‍ വന്ന നിയന്ത്രണം പിന്‍വലിക്കണം എന്ന് കര്‍ദ്ദിനാള്‍ ക്ലിമ്മിസ് ആവശ്യപ്പെട്ടിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *