ബി.ജെ.പി സ്ഥാപകദിനം: കേരളത്തില്‍ ഇന്ന് സേവനദിനം

ബി.ജെ.പി സ്ഥാപകദിനം: കേരളത്തില്‍ ഇന്ന് സേവനദിനം

തിരുവനന്തപുരം: സ്ഥാപകനദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി. സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ ബി.ജെ.പി സേവന പരിപാടികള്‍ നടത്തും. 9.15ന് മാരാര്‍ജി ഭവനില്‍ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ പതാക ഉയര്‍ത്തും. ജില്ല, മണ്ഡലം ഓഫീസുകളില്‍ അതേസമയത്തുതന്നെ പ്രസിഡന്റുമാര്‍ പതാകകള്‍ ഉയര്‍ത്തും. 9.45 മുതല്‍ 10.45 വരെ എല്ലാ ഓഫിസുകളിലും പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കും.

11ന് അഖിലേന്ത്യ പ്രസിഡന്റ് മുതല്‍ മണ്ഡലം പ്രസിഡന്റ് വരെയുള്ളവര്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ച് ചുവരെഴുതും. ഉച്ച കഴിഞ്ഞ് ബൂത്ത് തലത്തിലാണ് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തെ ചടങ്ങില്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *